Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Prices

എ​​ണ്ണ വി​​ല ഇ​​ടി​​ഞ്ഞു

മും​​ബൈ: യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ൽ സ​​മാ​​ധാ​​ന ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ണ്ണ വി​​ല താ​​ഴ്ന്നു. ക​​രാ​​റി​​ലെ​​ത്തി​​യ​​തി​​നെ​​തു​​ട​​ർ​​ന്ന് ലോ​​ക​​ത്ത് ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ​​യും പ്ര​​കൃ​​തി​​വാ​​ത​​ക​​ത്തി​​ന്‍റെ​​യും ഏ​​ക​​ദേ​​ശം 20 ശ​​ത​​മാ​​ന​​വും ക​​ടു​​ന്ന​​പോ​​കു​​ന്ന ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഒ​​ഴു​​ക്ക് ക്ര​​മേ​​ണ സാ​​ധാ​​ര​​ണ ഗ​​തി​​യി​​ലാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ വ​​ർ​​ധി​​ക്കു​​ക​​യും ആ​​ഗോ​​ള വി​​ത​​ര​​ണ ത​​ട​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ല​​ഘൂ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വേ​​ഗം തു​​റ​​ന്ന് വി​​പ​​ണി​​യി​​ൽ ത​​ട​​സ​​പ്പെ​​ട്ടി​​രു​​ന്ന എ​​ണ്ണ വി​​ത​​ര​​ണം വേ​​ഗ​​ത്തി​​ൽ പു​​നഃ​​സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കി​​ട​​യി​​ൽ ഇ​​ന്ന​​ലെ ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല 2.3 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. ബാ​​ര​​ലി​​ന് 77 ഡോ​​ള​​റി​​ന​​ടു​​ത്താ​​യി വ്യാ​​പാ​​രം ന​​ട​​ത്തി.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് 2.2 ശ​​ത​​മാ​​നം വ​​രെ താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 77.82 ഡോ​​ള​​റി​​ലും വെ​​സ്റ്റ്് ടെ​​ക്സ​​സ് ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് (ഡ​​ബ്ലു​​ടി​​ഐ) ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് 2.5 ശ​​ത​​മാ​​നം താ​​ഴ്ന്ന് 74.88 ഡോ​​ള​​റി​​ലു​​മെ​​ത്തി. ര​​ണ്ടു ക​​രാ​​റു​​ക​​ളി​​ലെ​​യും എ​​ണ്ണ വി​​ല മാ​​ർ​​ച്ച് ര​​ണ്ടി​​നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തി. ഫെബ്രുവരി അവസാനം ആരംഭിച്ച യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​ണ്ണവി​​ല​​യി​​ൽ കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​മു​​ണ്ടാ​​യ വ​​ലി​​യ ഇ​​ടി​​വാ​​ണി​​ത്. യു​​ദ്ധ​​ത്തി​​നി​​ടെ ഏ​​പ്രി​​ൽ അ​​വ​​സാ​​നം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 120 ഡോ​​ള​​റി​​ലെ​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ഇ​​തി​​നു തൊ​​ട്ടു​​മു​​മ്പ​​ത്തെ സെ​​ഷ​​നി​​ൽ ഇ​​റാ​​നു​​മാ​​യു​​ള്ള ക​​രാ​​ർ ഇ​​തു​​വ​​രെ അ​​ന്തി​​മ​​മാ​​യി​​ട്ടി​​ല്ലെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് സൂ​​ചി​​പ്പി​​ക്കു​​ക​​യും സൈ​​നി​​ക​​ന​​ട​​പ​​ടി വീ​​ണ്ടും പു​​ന​​രാ​​രം​​ഭി​​ച്ചേ​​ക്കാ​​മെ​​ന്ന് മു​​ന്ന​​റി​​യി​​പ്പ് ന​​ല്കു​​ക​​യും ചെ​​യ്ത​​തോ​​ടെ എ​​ണ്ണ വി​​ല ചെ​​റി​​യ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

ഇ​​ന്ന​​ല​​ത്തെ ഇ​​ടി​​വോ​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ​​വി​​ല ക​​ഴി​​ഞ്ഞ ആ​​റു സെ​​ഷ​​നി​​ൽ അ​​ഞ്ചി​​ലും താ​​ഴ്ച​​യി​​ലാ​​യി. ഈ ​​ആ​​ഴ്ച 11 ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്താ​​ണ് വി​​ല​​യി​​ടി​​വു​​ണ്ടാ​​യ​​ത്.

യു​​ദ്ധ​​പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​ക്കി​​യ ത​​ട​​സ​​ങ്ങ​​ൾ ഒ​​ഴി​​വാ​​യ​​തോ​​ടെ പേ​​ർ​​ഷ്യ​​ൻ ഉ​​ൾ​​ക്ക​​ട​​ലി​​ലൂ​​ടെ​​യു​​ള്ള എ​​ണ്ണ ക​​യ​​റ്റു​​മ​​തി​​യും ക​​പ്പ​​ൽ ഗ​​താ​​ഗ​​ത​​വും എ​​ത്ര​​വേ​​ഗം സാ​​ധാ​​ര​​ണ​​നി​​ല​​യി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​തിലാ​​ണ് വി​​പ​​ണി ഇ​​പ്പോ​​ൾ ശ്ര​​ദ്ധ​​തി​​രി​​ക്കു​​ക​​യാ​​ണ്.

ക​​രാ​​ർ ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ഇ​​ന്ധ​​ന​​ഗ​​താ​​ഗ​​ത പാ​​ത​​ക​​ളി​​ലൊ​​ന്നാ​​യ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വേ​​ഗ​​ത്തി​​ൽ തു​​റ​​ക്കു​​ന്ന​​തി​​ന് വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ​​റ​​ഞ്ഞു.ഇ​​റാ​​ന്‍റെ ആ​​ണ​​വ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് യു​​എ​​സും ഇ​​സ്ര​​യേ​​ലും ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന്് ഇ​​റാ​​ൻ ഈ ​​പാ​​ത അ​​ട​​ച്ചു. പി​​ന്നീ​​ട് ഈ ​​ജ​​ല​​പാ​​ത​​യി​​ൽ യു​​എ​​സും ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up